ഡോ. ബി.ആർ.അംബേദ്കറുടെയും അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമ കാഞ്ഞിരപ്പള്ളിയിൽ പ്രതിമ അനാച്ഛാദനം

കാഞ്ഞിരപ്പള്ളി :- ഇന്ത്യൻ ഭരണഘടനാ ശില്പി, സാമുഹിക പരിഷ്കർത്താവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ നിയമപണ്ഠിതൻ, ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി എന്നീ നിലകളിലെ ശ്രേഷ്ഠ വ്യക്തത്വം ഭാരത രക്നം ഡോ. ബി.ആർ.അംബേദ്കറുടെയും തിരുവതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി ശ്രീമതി. അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമ കാഞ്ഞിരപ്പള്ളിയിൽ അനാച്ഛാദനം ചെയ്യപ്പെടുകയാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാന സ്തംഭങ്ങളായ ഈ മഹത് വ്യക്തിത്വങ്ങൾക്ക് കാഞ്ഞിരപ്പള്ളിയുടെ മണ്ണിൽ ഒരു സ്മാരകം ഉയരുക എന്നത് കാഞ്ഞിരപ്പള്ളി ജനതയുടെ എക്കാലത്തെയും ചിരകാല അഭിലാഷമായിരുന്നു. അതിന്റെ സാക്ഷാത്കാരം 2025 ഒക്ടോബർ 31 ന് അത് യാഥാർത്ഥ്യമാവുകയാണ്.പുതിയ ജനാധിപത്യ ഇന്ത്യയ്ക്കുവേണ്ടി ജാതിവ്യവസ്ഥയേയും സാമൂഹിക അസ്വമത്വങ്ങളെയും എതിർത്ത് തോൽപ്പിച്ചുകൊണ്ട് പുതിയ രാഷ്ട്ര നിർമ്മിതിയിൽ ഏർപ്പെട്ട എക്കാലത്തെയും മഹത് വ്യക്തിയാണ് ഡോ.ബി.ആർ.അംബേദ്കർ ഇന്ത്യൻ ഭരണഘടനയിലൂടെ മുഴുവൻ ജനവിഭാഗങ്ങൾക്കും തുല്യത, അവസരസമത്വം, പൗരാവകാശം, എന്നിവ ഉറപ്പ് വരുത്തുക വഴി ആധുനിക ജനാധിപത്യ സങ്കൽപ്പങ്ങളുടെ ശ്രഷ്ടാവായി അദ്ദേഹം മാറി.
തിരുവതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന നാമമാണ് അക്കാമ്മ ചെറിയാന്റെത്. നിരവധിതവണ ജയിലിൽ അടയ്ക്കപ്പെട്ട അവർ കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെയും രാഷ്ട്രീയ ചരിത്രത്തിലെയും ഉജ്വല വ്യക്തിത്വമാണ്. ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ കിരാതഭരണത്തിനെതിരെ പട്ടംതാണുപിള്ള അടക്കമുള്ള നേതാക്കൾ ജയിലിൽ അടയ്ക്കപ്പെട്ടു. സർ സി.പി.യുടെ പിടിവാശിക്കെതിരെ ജിയിൽ വിമോചന സമരത്തിന് നേതാക്കൽ പുതുയ വഴിതേടി ഒരു വനിതയുടെ നേതൃത്വത്തിൽ രാജകൊട്ടാരത്തിലേയ്ക്ക് മാർച്ച് ചെയ്യണം ആ ചുമതല ഏൽപ്പിച്ചത് അക്കാമ്മ ചെറിയാനെ ആയിരിന്നു. അങ്ങനെ 1114 തുലാം 7 ന് ശ്രീ. ചിത്തിരനിരുനാൾ മഹാരാജാവിന്റെ പിറന്നാൾ ദിനത്തിൽ കൊട്ടാരത്തിലേയ്ക്ക് അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ ഒരു ലക്ഷം കോൺഗ്രസ് പ്രവർത്തകർ മാർച്ച് ചെയ്തു. കേണൽ വാട്കീസിന്റെ നിറതോക്കിന് മുൻപിൽ നെഞ്ചുവിരച്ചു നിന്ന അക്കാമ്മ ചെറിയാന്റെ ധീരത കേരള ചരിത്രത്തിലെ ധീരമായ ഒരു അദ്ധ്യായമാണ്. സമരം വിജയിച്ചതോടെ 101 കാളകളെ പൂട്ടിയ രഥത്തിൽ അക്കാമ്മ ചെറിയാനെ നാട് സ്വീകരിച്ച് ആനയിച്ചു. ആ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലിനുകൂടിയാണ് കാഞ്ഞിരപ്പള്ളി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കറിന്റെയും സ്വാതന്ത്ര്യ സമരസേനാനിയും കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കൂടുംബാംഗവുമായ അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമകളുടെ അനാച്ഛാദനം 2025 ഒക്ടൊബർ 31 3.പി.എം ന് കാഞ്ഞിരപ്പള്ളിയിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പ് ശ്രീ. ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത രതീഷ് അദ്ധ്യക്ഷത വഹിക്കും തുടർന്ന് നടക്കുന്ന “നാട്ടഭിമാനസദസ്സിൽ” കാഞ്ഞിരപ്പള്ളിയിലെ പ്രഗൽഭരായ മുന്ന് വനിതകളെ ‘അക്കാമ്മ ചെറിയാൻ ശ്രേഷ്ഠപുരസ്കാരം’ നൽകി ആദരിക്കും. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും കാഞ്ഞിരപ്പള്ളിയിലെ ഐ.എ.എസ് കാരിയും കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർപേഴ്സണുമായ ശ്രീമതി. ഷീല തോമസ് ഐ.എ.എസ്, മലയാളത്തിന്റെ ശ്രദ്ധേയ ആയ കവിയത്രിയും വിവർത്തകയും നിരവധി പുരസ്കാര ജേതാവുമായ ശ്രീമതി. റോസ് മേരി കടമപ്പുഴയേയും, പ്രമുഖ എഴുത്തുകാരിയും നിരൂപകയും കേരളാ സർക്കാരിന്റെ മഹിളാ തിലകം അവാർഡ് ജേതാവുമായി ഡോ. മ്യൂസ് മേരി ജോർജ് മള്ളൂത്തറ എന്നി പ്രമുഖരെ ചടങ്ങിൽ ആദരിക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ ശ്രീ. ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ. തങ്കപ്പൻ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ വിവിധ സാമൂഹിക സാംസ്കാരിക നായകന്മാർ എന്നിവർ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അജിത രതീഷ്, വൈസ് പ്രസിഡന്റ് ശ്രീ. ജോളി മഴുക്കക്കുഴി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ജയശ്രീ ഗോപിദാസ്, റ്റി.ജെ. മോഹനൻ, ഷക്കീല നസീർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!