സി പി ഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും

ആ​ല​പ്പു​ഴ:മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും കടുത്ത നിലപാട് തുടരാനാണ് സിപിഐ തീരുമാനം. ഇതിന്‍റെ ഭാഗമായി മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനിച്ചു. മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നായിരിക്കും സിപിഐ മന്ത്രിമാര്‍ വിട്ടു നിൽക്കുക. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തോ​ടെ ഉ​ട​ലെ​ടു​ത്ത വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.പി​എം ശ്രീ​യി​ൽ ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. സി​പി​ഐ​യു​ടെ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്ന് പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച​താ​ണ് ബി​നോ​യ് വി​ശ്വ​ത്തെ​യും പാ​ർ​ട്ടി​യെ​യും ചൊ​ടു​പ്പി​ച്ച​ത്.

അ​തേ​സ​മ​യം ബി​നോ​യ് വി​ശ്വ​വു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു പി​ന്നാ​ലെ സി​പി​ഐ​യു​ടെ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, പി. ​പ്ര​സാ​ദ്, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്

One thought on “സി പി ഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!