ദക്ഷിണ വ്യോമസേനയും ഫിക്കിയും ചേർന്ന് “ഡ്രോൺ ആപ്ലിക്കേഷൻസ് ഫോർ ഇന്ത്യൻ എയർ ഫോഴ്സ്” എന്ന വിഷയത്തിൽ വ്യാവസായിക ഔട്ട്റീച്ചും എക്സിബിഷനും സംഘടിപ്പിക്കുന്നു
ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വായുസേനാ ആസ്ഥാനം, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) യുമായി സഹകരിച്ച് “ഡ്രോൺ ആപ്ലിക്കേഷൻസ് ഫോർ ഇന്ത്യൻ എയർ ഫോഴ്സ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് ഫോർ ലോജിസ്റ്റിക്സ് & മൊബിലിറ്റി സൊല്യൂഷൻസ് ഫോർ ഐലൻഡ്സ്” എന്ന വിഷയത്തിൽ ഒരു ഇൻഡസ്ട്രി ഔട്ട്റീച്ച് പ്രോഗ്രാമും പ്രദർശനവും 2025 ഒക്ടോബർ 31, ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
പ്രതിരോധ മന്ത്രാലയം (MOD), ഇന്ത്യൻ സായുധ സേനയുടെ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനം (HQ IDS), കോസ്റ്റ് ഗാർഡ്, അക്കാദമിയ, അൺമാൻഡ് ഏരിയൽ സിസ്റ്റംസ് എന്നീ മേഘലയിൽ നിന്നുള്ള വിദഗ്ധരെ ഈ പരിപാടിയിൽ ഒരുമിച്ച് കൊണ്ടുവരും. ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകൾക്കുമായി മെഹർ ബാബ-4 മത്സര റൂട്ട് വഴി ഏരിയൽ ഓട്ടോണമസ് ലോജിസ്റ്റിക്സ് ആൻഡ് മൊബിലിറ്റി സൊല്യൂഷൻസ് വികസിപ്പിക്കുന്നതിനായി 'ഓവർ ദി സീ കാർഗോ' ഡ്രോണുകളുടെ (OTSCD) വികസനത്തെക്കുറിച്ച് ചിന്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ദ്വീപ് പ്രദേശങ്ങളിലെ സായുധ സേനയുടെ ലോജിസ്റ്റിക് ആവശ്യകതകൾ പരിഹരിക്കുന്നതിനായി ‘അൺമാൻഡ് ഏരിയൽ സിസ്റ്റംസ്’ ഉപയോഗത്തിനായി ഡ്രോണുകൾ, ഉപപദ്ധതികൾ, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയുടെ ഭാവി പ്രയോഗങ്ങളെക്കുറിച്ച് പങ്കാളികളുമായി തന്ത്രപരമായ ചർച്ചകളിൽ ഏർപ്പെടുന്നതിനും നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും സഹകരണങ്ങൾ വളർത്തുന്നതിനും പ്രദർശനം വേദി ഒരുക്കും. പരിപാടിയുടെ രജിസ്ട്രേഷൻ ഫിക്കി വെബ്‌സൈറ്റ് വഴി നടത്താവുന്നതാണ്.
വ്യോമസേനയുടെ പ്രവർത്തന ആവശ്യകതകളെയും ഭാവി ആവശ്യങ്ങളെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിക്കൊണ്ട്, ഓപ്പറേഷണൽ കമാൻഡർമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നേരിട്ടുള്ള കൂടിക്കാഴ്ചകൾ നടത്താനും ഈ വേദി സൗകര്യമൊരുക്കും. കൂടാതെ, വിവിധ ഇന്ത്യൻ വ്യോമസേന കമാൻഡുകൾ, സംസ്ഥാന ഏജൻസികൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയുമായുള്ള പങ്കാളിത്ത അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും അവസരമുണ്ടാകും.
ഈ കൂടിക്കാഴ്ചയിലൂടെ എയ്‌റോസ്‌പേസ് മേഖലയിൽ സ്വാശ്രയത്വം, നവീകരണം, സാങ്കേതിക പുരോഗതി എന്നിവയ്ക്കായി ഗവേഷണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് മുഖ്യ ലക്ഷ്യം
