മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിലെത്തി

ന്യൂഡൽഹി : ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിലെത്തി. പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണി അമര സൂര്യയുടെ ആദ്യ ഇന്ത്യ സന്ദർശനം ആണിത്.
പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയായേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായി ശ്രീലങ്കൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളിൽ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊർജ്ജിതമാക്കാനുള്ള ചർച്ചകൾ നടക്കും. ചൈന സന്ദർശനത്തിനു ശേഷമാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നത്.

ഡൽഹി ഐഐടിയും നിതി ആയോഗും ഹരിണി സന്ദർശിക്കും. ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളജ്‌ പൂർവവിദ്യാർഥികൂടിയായ ഹരിണി അവിടെ നടക്കുന്ന അനുമോദനച്ചടങ്ങിലും പങ്കെടുക്കും.

19 thoughts on “മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിലെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!