മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിലെത്തി

ന്യൂഡൽഹി : ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിലെത്തി. പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണി അമര സൂര്യയുടെ ആദ്യ ഇന്ത്യ സന്ദർശനം ആണിത്.
പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയായേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായി ശ്രീലങ്കൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളിൽ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊർജ്ജിതമാക്കാനുള്ള ചർച്ചകൾ നടക്കും. ചൈന സന്ദർശനത്തിനു ശേഷമാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നത്.

ഡൽഹി ഐഐടിയും നിതി ആയോഗും ഹരിണി സന്ദർശിക്കും. ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളജ്‌ പൂർവവിദ്യാർഥികൂടിയായ ഹരിണി അവിടെ നടക്കുന്ന അനുമോദനച്ചടങ്ങിലും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!