മുനമ്പം; തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു

കൊച്ചി: മുനമ്പത്തെ ഭൂമിയിലെ വഖഫ് അവകാശവാദം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടായ സാഹചര്യത്തിൽ, തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണു യോഗമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശിപാർശകളിൽ നടപടി സ്വീകരിക്കുന്നത് യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇന്നലെ മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിൽ മന്ത്രി പി. രാജീവിനെ സന്ദർശിച്ചു. എംഎൽഎ ഓഫീസിൽ എത്തിയ സമരസമിതി ഭാരവാഹികൾ, വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ പൂർണതൃപ്‌തി പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.

One thought on “മുനമ്പം; തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!