ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് : വിദ്യാർത്ഥി സംഗമവും – ഉദ്ഘാടനവും നടത്തി

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിലേക്ക് ഈ അധ്യായന വർഷത്തിൽ പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സംഗമവും, ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ചെമ്മലമറ്റം ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്നു. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. ഫ്യൂച്ചർ സ്റ്റാർസ് മുഖ്യ രക്ഷാധികാരി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആമുഖ സന്ദേശം നൽകി. മോട്ടിവേഷണൽ ട്രെയിനർമാരായ ജോർജ് കരുണയ്ക്കൽ, ഡോ. മാത്യു കണമല എന്നിവർ ക്ലാസുകൾ നയിച്ചു. ഫാ. ജേക്കബ് കടന്തോടിയിൽ, ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനോയി സി. ജോർജ്, പിപിഎം നൗഷാദ്,നോബി ഡോമിനിക്ക്, പി എ ഇബ്രാഹിംകുട്ടി, എലിസബത്ത് തോമസ് , ഡൊമിനിക്ക് കല്ലാടൻ , മാർട്ടിൻ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗവൺമെന്റ്,എയ്ഡഡ് മേഖലകളിലെ അമ്പതോളം ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 250 ഓളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കൂടാതെ സ്കൂളുകളിലെ ഫ്യൂച്ചർ സ്റ്റാർസ് മെന്റർ ടീച്ചർമാരും സംഗമത്തിന്റെ ഭാഗമായി. വിവിധ ഔദ്യോഗിക പരിപാടികളുമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഉണ്ടായിരുന്ന തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് അപ്രതീക്ഷിത അതിഥിയായി ക്യാമ്പ് സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് പ്രചോദനാത്മക സന്ദേശം നൽകിയത് കുട്ടികളെ ഏറെ ആവേശഭരിതരാക്കി. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ ഈ അധ്യായനവർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ വിദ്യാഭ്യാസ ഗുണമേന്മ പദ്ധതികളുടെ രൂപരേഖയും ക്യാമ്പിൽ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!