എസ് ബി ഐയും എം.ഈ.എസ് യൂത്ത് വിങ്ങ് കോട്ടയം ജില്ലാകമ്മറ്റിയും വനിതകൾക്കായി സൗജന്യ ഫുഡ് പ്രോസസ്സിംഗ് ക്ലാസ് നടത്തി 

എരുമേലി :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയും എം.ഈ.എസ് യൂത്ത് വിങ്ങ് കോട്ടയം ജില്ലാകമ്മറ്റിയും സംയുക്തമായി വനിതകൾക്കായുള്ള സൗജന്യ ഫുഡ് പ്രോസസ്സിംഗ് ക്ലാസ്സും, മെഡിക്കൽ ക്യാമ്പും നടത്തി . 6 ദിവസം നീണ്ടുനിന്ന  പരിശീലനത്തിന്റെ  സമാപന സമ്മേളനത്തിൽ  എം.ഈ.എസ് യൂത്ത് വിങ്ങ് കോട്ടയം ജില്ലാ പ്രസിഡന്റ്  ഷെഹീം വിലങ്ങുപാറ  അധ്യക്ഷത വഹിച്ചു . കാഞ്ഞിരപ്പള്ളി  സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡന്റ് പി എം  അബ്ദുൽ സലാം പാറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു . മുണ്ടക്കയം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര മുഖ്യാതിഥിയായി പങ്കെടുത്തു . ബാങ്കിന്റെ പ്രതിനിധികൾ സംരംഭകർക്കായുള്ള  വായ്പ പദ്ധതികളെപ്പറ്റിയും, സാമ്പത്തിക അച്ചടക്കത്തെപ്പറ്റിയുള്ള ക്ലാസ് നല്കി . പങ്കെടുത്ത പ്രതിനിധികൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ഉള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എരുമേലി മഹല്ലാ മുസ്ലീം ജമാ അത് കമ്മറ്റി അംഗം നൈസാം പി അഷറഫ്, ആഷിക് യൂസഫ് പുതുപ്പറമ്പിൽ, ഡിഫൈഎഫ്ഐ മേഖല സെക്രട്ടറി അബ്ദുള്ള ഷമീം, അൻവർ കറുകാഞ്ചേരിൽ, അർഷദ് നജീബ്, ഷഫീക് തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!