നിലമ്പൂർ-ഷൊർണൂർ മെമുവിന്റെ സമയക്രമത്തില്‍ മാറ്റം; ബുധനാഴ്ച മുതല്‍ അരമണിക്കൂര്‍ നേരത്തേ പുറപ്പെടും

നിലമ്പൂര്‍ : നിലമ്പൂരില്‍നിന്ന് പുലര്‍ച്ചെ 3.40ന് പുറപ്പെട്ടിരുന്ന മെമു ബുധനാഴ്ച മുതല്‍ അരമണിക്കൂര്‍ നേരത്തേയാകും. ഈ ട്രെയിനിന്റെ സമയം പുലര്‍ച്ചെ 3.10ലേക്ക് മാറ്റി റെയില്‍വേ ഉത്തരവിറക്കി. ഇതോടെ ഇവിടെനിന്നുള്ള യാത്രക്കാര്‍ക്ക് ഷൊര്‍ണൂരില്‍നിന്ന് കൂടുതല്‍ വണ്ടികള്‍ക്ക് കണക്ഷന്‍ കിട്ടും.നിലമ്പൂരില്‍നിന്ന് മെമു സര്‍വീസ് തുടങ്ങിയപ്പോള്‍ത്തന്നെ ഈ ആവശ്യമുയര്‍ന്നിരുന്നു. രാവിലെ പുറപ്പെടുന്ന 66325/66324 നമ്പര്‍ വണ്ടി 3.10ന് നിലമ്പൂര്‍ വിട്ട് 04.20ന് ഷൊര്‍ണൂര്‍ എത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. ഇതേ മെമുവില്‍ കയറിയാല്‍ പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, വള്ളിക്കുന്ന്, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍ ഭാഗത്തേക്കും എത്താം. രാവിലെ ഒന്‍പതിന് കണ്ണൂരിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!