കെ.ജെ.ഷൈനിനെതിരായ പ്രചാരണം;’വാര്‍ത്ത’ എങ്ങനെ പുറത്തായെന്ന് ഉണ്ണികൃഷ്ണന്റെ വരികളിലുണ്ടെന്ന് സതീശന്‍

തിരുവനന്തപുരം : സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. 

തന്നെയും കെ.ഉണ്ണികൃഷ്ണന്‍ എംഎല്‍എയേയും ചേര്‍ത്തുവെച്ചുള്ള പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് കെ.ജെ.ഷൈന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും അവര്‍ ആരോപിക്കുകയുണ്ടായി.

 ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞ സതീശന്‍ കെ.എന്‍.ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ പ്രസ്താവനയുടെ വരികളില്‍ ഇക്കാര്യങ്ങളുണ്ടെന്നും പറഞ്ഞു.

ഇതുപോലോത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. ‘ഇത് എങ്ങനെയാണ് ആദ്യം പുറത്ത് വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ.കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഈ കാര്യങ്ങളൊക്കെ വെച്ച് പ്രചാരണം നടത്തിയപ്പോള്‍ മനുഷ്യാവകാശവും സ്ത്രീസംരക്ഷവുമൊന്നും ഉണ്ടായില്ല’ സതീശന്‍ പറഞ്ഞു.

നിയമസഭയ്ക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനുമാണ് നിറഞ്ഞ് നില്‍ക്കുന്നതെന്നും അയ്യപ്പനില്ലെന്നും സതീശന്‍ പരിഹസിച്ചു.

അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ അയ്യപ്പനുമില്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമില്ല. പിണറായി വിജയനും വാസവനും മാത്രമാണ് ബോര്‍ഡിലുള്ളത്. ദേവസ്വം ബോര്‍ഡാണ് പരിപാടി നടത്തുന്നതെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫുഡ് കമ്മിറ്റി അധ്യക്ഷനായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നാടകം ജനങ്ങളെല്ലാം തിരിച്ചറിയും. ശബരിമല അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയത് വിശദീകരിക്കാതെ അയ്യപ്പ സംഗമത്തിന് പോകരുതെന്നാണ് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്’ സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!