കൊച്ചി :കെ സ്മാർട്ട് സേവന നിരക്കുകൾ കാലോചിതമായി പുതുക്കാത്ത സർക്കാർ നടപടിക്കെതിരെ അക്ഷയ സംരംഭക കൂട്ടായ്‌മയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് ഹൈക്കോടതിയിൽ നൽകിയ ഹർജി സിംഗിൾ ബഞ്ച് തള്ളിയതിനെ തുടർന്ന് വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി .എട്ട് വർഷമായി സേവന നിരക്ക് പുതുക്കിയിട്ടില്ലന്നും അതിനാൽ തന്നെ അക്ഷയ സംരംഭകർ കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്നും ഡിവിഷൻ ബഞ്ചിൽ നൽകിയ അപ്പീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .കെട്ടിട വാടക ,ജീവനക്കാരുടെ ശമ്പളം ,പ്രവർത്തന ചിലവുകൾ ജീവിതച്ചിലവുകൾ എന്നിവക്കുള്ള വരുമാനം ലഭിക്കാതെ സംരംഭകർ കഷ്ട്ടപ്പെടുകയാണെന്നും അപ്പീലിൽ ഫേസ് സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട് .അപ്പീൽ ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും .
