കോഴിക്കോട്: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് ആഗസ്റ്റ് 16ന് രാവിലെ 10 മുതല്‍ കോഴിക്കോട് കുറ്റ്യാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയരുത്. താല്‍പര്യമുളളവര്‍ www.norkaroots.org സന്ദര്‍ശിച്ച് ആഗസ്റ്റ് 14നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012609608, 0495 2304882/85 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി 50,000 രൂപ വരെയും മകളുടെ വിവാഹത്തിന് 15,000 രൂപ വരെയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭിക്കും.
അപേക്ഷ നല്‍കാന്‍ പാസ്പോര്‍ട്ടുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സേവിങ്സ് ബാങ്ക് പാസ്ബുക്ക്, ഫോട്ടോ എന്നിവയാണ് ആവശ്യം. ചികിത്സാ സഹായത്തിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറി, മെഡിക്കല്‍ ബില്ലുകള്‍ എന്നിവയും മരണാനന്തര ധനസഹായത്തിന് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷന്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകര്‍ ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. വിവാഹ ധനസഹായത്തിന് പൊതുരേഖകള്‍ക്കൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മുമ്പ് അപേക്ഷ നല്‍കിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍) +91-8802 012 345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
hgh vorher nachher
References:
Test Hgh Cycle (http://shenasname.ir/ask/user/marchwrench7)
hgh results after 1 month
References:
hgh Bodybuilding dosierung [Mcelroy-Vogel-3.technetbloggers.De]
hgh factor reviews
References:
https://www.udrpsearch.com/user/dimplegreek56
hgh cycle for beginners bodybuilding
References:
sciencebookmark.space
dosage hgh bodybuilding
References:
sciencewiki.science