അക്ഷയ സംരംഭകർ ആരുടേയും അടിമകളല്ല: സ്റ്റീഫൻ ജോൺ

തൃശൂർ :അക്ഷയ സംരംഭകർ ആരുടേയും അടിമ വേലക്കാരല്ലെന്നും അവർ പ്രതിഫലം എന്തെന്ന് നോക്കാതെ സർക്കാരിനും ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ജനസേവകരാണെന്നും അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അഭിപ്രായപ്പെട്ടു.പ്രതിസന്ധികൾക്കിടയിലും സർക്കാരിന്റെ സ്വന്തം ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രം മുന്നോട്ട് കൊണ്ടുപോവാൻ പാടുപെടുന്ന അക്ഷയ സംരംഭകരെ വേദനിപ്പിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിൽ ആഗസ്റ്റ് 2 ന് നടന്ന ഫേസ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉത്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഫേസ് സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ അധ്യക്ഷനായിരുന്നു. മാത്യു ജോൺ കണ്ണൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫേസ് സംസ്ഥാന ട്രഷറർ സി.വൈ നിഷാന്ത് സാമ്പത്തിക പ്രമേയവും സെക്രട്ടറി സദാനന്ദൻ എ പി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.നസീർ , സുദിൽ എം, പ്രതീഷ് ജേക്കബ്, പ്രദീപ് മംഗലത്ത്, ബിജു പൂക്കോട്, സജയകുമാർ,ഫേസ് അക്ഷയ കെയർ ട്രസ്റ്റ് ചെയർമാൻ ജെഫേഴ്സൺ മാത്യു എന്നിവർ സംസാരിച്ചു. അരവിന്ദാക്ഷൻ എം സ്വാഗതവും വിജയലക്ഷ്മി വി കെ നന്ദിയും പറഞ്ഞു.

ആഗസ്റ്റ് 31ന് ആലപ്പുഴയിൽ വെച്ച് ഫേസിന്റെ മൂന്നാമത് സംസ്ഥാന സമ്മേളനം നടക്കും

10 thoughts on “അക്ഷയ സംരംഭകർ ആരുടേയും അടിമകളല്ല: സ്റ്റീഫൻ ജോൺ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!