വടകര : കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാർഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാനിയം കടവ് വെള്ളൂക്കര ചെറുവോട്ട് സുരേന്ദ്രൻ -പ്രജില ദമ്പതികളുടെ മകൻ ആദിഷ് കൃഷ്ണ (17)യെയാണ് ചാനിയം കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ മാസം 28മുതലാണ് അശ്വിൻ കൃഷ്ണയെ കാണാതായത്. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്. ആദിഷ് കൃഷ്ണയുടെ വിയോഗത്തിൽ അനുശോചിച്ച് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് അവധി നൽകി.