അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. ജഗദീഷ് പത്രിക പിൻവലിച്ചതോടെ ‘അമ്മ’ അധ്യക്ഷപദവിയിലെത്താൻ മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്.ഇന്നലെയാണ് പത്രിക പിൻവലിക്കാൻ അപേക്ഷ നൽകിയത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയത്.മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ജഗദീഷ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.
ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. പ്രസിഡന്റ്സ്ഥാനത്തേക്ക് പത്രികനൽകിയ ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ നേരത്തേ പിന്മാറിയിരുന്നു. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്.ഓഗസ്റ്റ് 15 നാണ് തിരഞ്ഞെടുപ്പ്.