പ്രധാനമന്ത്രി ഇടപെടണം : കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അവര്‍ നല്‍കിയ വിശദീകരണം പരിഗണിക്കാന്‍ പോലും തയ്യാറാകാതെ പോലീസ് അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നു രൂപത പാസ്റ്ററല്‍ കൗണ്‍സില്‍. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണം. കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയില്‍ ക്രൈസ്തവ സമുദായം അടിച്ചമര്‍ത്തപ്പെടുന്നു. മത പരിവര്‍ത്തനത്തിനു വേണ്ടിയല്ല സാമൂഹിക പുരോഗതിക്കും മനുഷ്യന്റെ സമഗ്ര വളര്‍ച്ചയ്ക്കും വേണ്ടിയാണ് സഭ പ്രവര്‍ത്തിക്കുന്നത.് ഛത്തിസ്ഗഡില്‍ നടന്നത് മനുഷ്യാവകാശ ലംഘനവും ആള്‍ക്കൂട്ട വിചരണയുമാണ്.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ന്യൂനപക്ഷകാര്യ മന്ത്രിയും ഇടപെടണമെന്നും രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!