സ​ഭ​യി​ലെ ഗു​ണ​മേ​ന്‍​മ​യു​ള്ള വീ​ഞ്ഞ് സൂ​ക്ഷി​ക്കു​ന്ന ഇ​ട​മാ​ണ് പാ​ലാ രൂ​പ​ത: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ;വി​ശ്വാ​സ​ത്തി​ന്‍റെ സു​ഗ​ന്ധം പ​ര​ത്താ​ന്‍ പാ​ലാ രൂ​പ​ത​യ്ക്ക് ക​ഴി​ഞ്ഞ​താ​യി ശ​ശി ത​രൂ​ര്‍

പാലാ :സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ ഗു​ണ​മേ​ന്‍​മ​യു​ള്ള വീ​ഞ്ഞ് സൂ​ക്ഷി​ക്കു​ന്ന ഇ​ട​മാ​ണ് പാ​ലാ രൂ​പ​തയെന്ന് സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. വി​ശു​ദ്ധി, ആ​ത്മ​സ​മ​ര്‍​പ്പ​ണം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യി​ല്‍ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത അ​ന​ന്യ വ്യ​ക്തി​ത്വ​മാ​ണ് പാ​ലാ രൂ​പ​ത​യ്ക്കു​ള്ള​ത് .

വി​ശ്വാ​സ​ത്തി​ന്‍റെ​യും ത​നി​മ​യു​ടെ​യും മേ​ന്‍​മ​യു​ടെ​യും ഇ​ട​മാ​ണ് പാ​ലാ രൂ​പ​ത. ക​ല​ര്‍​പ്പി​ല്ലാ​ത്ത വി​ശ്വാ​സ​ത്തി​ലൂ​ടെ​യും പാ​ര​മ്പ​ര്യ​ത്തി​ലൂ​ടെ​യും മു​മ്പേ പ​റ​ക്കു​ന്ന പ​ക്ഷി​യാ​ണ്. പാ​ലാ രൂ​പ​ത​യു​ടെ അ​ട​യാ​ളം നോ​ക്കി യാ​ത്ര ചെ​യ്താ​ല്‍ ആ​ര്‍​ക്കും വ​ഴി തെ​റ്റി​ല്ല. ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ഭ​ര​ണ​ങ്ങാ​ന​ത്തെ ആ​ളൊ​ഴി​യാ​ത്ത ക​ബ​റി​ട​മാ​ണ് പാ​ലാ​യു​ടെ വി​ശു​ദ്ധി​യു​ടെ വെ​ണ്‍​മ.

ഇ​ന്‍​ഡ​സ്ട്രി​യ​ല്ല മി​നി​സ്ട്രി​യാ​ണ് ക​ത്തോ​ലി​ക്കാ​സ​ഭ ന​ട​ത്തേ​ണ്ട​തെ​ന്ന് ചേ​ര്‍​പ്പു​ങ്ക​ല്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ലൂ​ടെ പാ​ലാ രൂ​പ​ത കാ​ട്ടി​ത്ത​ന്ന​താ​യും മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു. പ്രേ​ഷിതോ​ന്‍​മു​ഖ​മാ​യ വ​ലി​യ ഇ​ട​മാ​ണ് പാ​ലാ. ആ​ഗോ​ള മി​ഷ​ന​റി​മാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും മെ​ത്രാ​ന്‍​മാ​രി​ല്‍ അനേകരും പാ​ലാ​യു​ടെ സ്വ​ന്ത​മാ​ണ്. പ്ര​കൃ​തി​ക്ഷോ​ഭ മേ​ഖ​ല​ക​ളി​ലെ ഇ​ട​പെ​ട​ലു​ക​ള്‍, ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ പാ​ലാ രൂ​പ​ത സ​ഭ​യു​ടെ ഗു​ണ​മേ​ന്‍​മ കു​റ​യ്ക്കാ​തെ കൊ​ണ്ടു​പോ​കു​ന്ന​താ​യും മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു

ക​രു​ണ, ത്യാ​ഗം, പ്ര​ത്യാ​ശ എ​ന്നി​വ​യ്‌​ക്കൊ​പ്പം ആ​രാ​ധ​ന​യി​ലൂ​ടെ​യും ക്ഷേ​മ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ സു​ഗ​ന്ധം പ​ര​ത്താ​ന്‍ പാ​ലാ രൂ​പ​ത​യ്ക്ക് ക​ഴി​ഞ്ഞ​താ​യി മുഖ്യാതിഥിയായി പങ്കെടുത്ത  ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു.

പൊ​തു​രം​ഗ​ത്ത് നേ​താ​ക്ക​ന്‍​മാ​രെ സൃ​ഷ്‌​ടി​ച്ച് നേ​താ​ക്ക​ന്‍​മാ​രു​ടെ രൂ​പ​ത​യാ​യി പാ​ലാ മാ​റി​യെ​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍, ഗ​വ​ര്‍​ണ​ര്‍​മാ​ര്‍, മ​ന്ത്രി​മാ​ര്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി നേ​താ​ക്ക​ന്‍​മാ​രെ​യാ​ണ് പാ​ലാ​യും പാ​ലാ രൂ​പ​ത​യും സം​ഭാ​വ​ന ചെ​യ്ത​ത്. നേ​തൃ​ത്വ​മാ​ണ് പ്ര​ാദേ​ശി​ക സ​ഭ​യെ ശ​ക്ത​മാ​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ലീ​ഡ​ര്‍​ഷി​പ്പാ​ണ് പാ​ലാ രൂ​പ​ത സ​ഭ​യ്ക്കു സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും മാ​ര്‍ ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

ഭാ​ര​ത​ത്തി​ന്‍റെ രാ​ഷ്‌​ട്ര നി​ര്‍​മി​തി​യി​ല്‍ ക്രൈ​സ്ത​വ​രു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. എ​ന്നി​ട്ടും ക്രൈ​സ്ത​വ​ര്‍​ക്കു നേ​രേ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പ​ല​യി​ട​ത്തും ആ​ക്ര​മ​ണം ന​ട​ക്കു​ന്നു. സ​ഭ​യ്ക്കും സ​മു​ദാ​യ​ത്തി​നും ശ​ക്തീ​ക​ര​ണം ന​ല്‍​കാ​ന്‍ പാ​ലാ രൂ​പ​ത​യ്ക്കു ക​ഴി​ഞ്ഞു ആർച്ച് ബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത് പറഞ്ഞു .

മ​ല​ബാ​റി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യെ​യും ത​ല​ശേ​രി രൂ​പ​ത​യെ​യും വ​ള​ര്‍​ത്തു​ന്ന​തി​ല്‍ പാ​ലാ രൂ​പ​ത നി​ര്‍​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ച്ച​ത്. മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്‍റെ ച​രി​ത്രം പാ​ലാ​ക്കാ​രു​ടേ​താ​ണന്ന്  തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു പാ​ലാ​യി​ലൂ​ടെ​യും പാ​ലാ​ക്കാ​രി​ലൂ​ടെ​യു​മാ​ണ് മ​ല​ബാ​റി​ന്‍റെ വ​ള​ര്‍​ച്ച.

ആ​രാ​ധ​ന​യു​ടെ ത​നി​മ​യും സ്വ​ത്വ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ പാ​ലാ രൂ​പ​ത​യ്ക്ക് നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മാ​ണു​ള്ള​തന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു .. സു​റി​യാ​നി പാ​ര​മ്പ​ര്യം ആ​രാ​ധ​നാ ക്ര​മ​ത്തി​ല്‍ സം​ര​ക്ഷി​ക്കു​വാ​നും പാ​ലാ രൂ​പ​ത​യ്ക്കു ക​ഴി​യു​ന്നു എ​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!