ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനം : കരട് വിജ്ഞാപനമായി, വെബ് സൈറ്റുകളിലും പരിശോധിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 26 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്ടേര്‍ഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.
ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം-695033 ഫോണ്‍:0471-2335030.
നിര്‍ദ്ദിഷ്ട ജില്ലാഞ്ചായത്ത് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ബ്ളോക്ക്പഞ്ചായത്ത് വാര്‍ഡുകളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും, https://delimitation.lsgkerala.gov.in, https://sec.kerala.gov.in വെബ് സൈറ്റുകളിലും പരിശോധനയ്‌ക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!