കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിലെ അസി. പ്രഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെ (36) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ ആറരയോടെയാണ് സംഭവം.ജൂബേലും മാതാപിതാക്കളുമാണ് വെള്ളൂരിലെ വീട്ടിൽ താമസിക്കുന്നത്. ഈ സമയം വീട്ടിൽ നിന്നും മാതാപിതാക്കൾ പള്ളിയിൽ പോയിരിക്കുകയായിരുന്നു. തിരികെ ഏഴരയോടെ വീട്ടുകാർ പള്ളിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നത് കണ്ടെത്തി. തുടർന്ന്, ഇവർ വിവരം നാട്ടുകാരെ അറിയിച്ചു.നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയിൽ ജൂബേലിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇദ്ദേഹത്തെ പൊതിയിലെ മേഴ്‌സി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരിച്ചിരുന്നു. വെള്ളൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.വിഷാദരോഗം അടക്കമുള്ള ബുദ്ധിമുട്ടുകൾ ഇദ്ദേഹം നേരിട്ടിരുന്നതായി ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ അറിയിച്ചു.