ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടി നാളെ

കോട്ടയം :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ജൂലൈ 18 വെള്ളിയാഴ്ച പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. പുതുപ്പള്ളി പള്ളി മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന
പന്തലിൽ രാവിലെ 9 മണിക്ക് പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന അനുസ്മരണയോഗം ലോകസഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.

റോഡ് മാർഗ്ഗം പുതുപ്പള്ളി എത്തിച്ചേരുന്ന രാഹുൽ ഗാന്ധി പള്ളിമുറ്റത്തെ ഉമ്മൻ‌ചാണ്ടിയുടെ
കല്ലറയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ്, അനുസ്മരണ യോഗത്തിൽ പങ്കെടുക്കുക.
അനുസ്മരണ യോഗത്തിൽ യുഡിഎഫ് നേതാക്കന്മാരും വിവിധ മതമേലധ്യന്മാരും
സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖവ്യക്തികങ്ങളും പങ്കെടുക്കും.

പ്രസ്തുത അനുസ്മരണ സമ്മേളനത്തിൽ വച്ച്
ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന സ്മൃതി തരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും , ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 11 വീടുകളുടെ താക്കോൽദാനവും, ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ
ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന മീനടം
സ്പോർട്സ്
ടറഫിന്റെ നിർമ്മാണം ഉദ്ഘാടനവും
നടക്കും. പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് ചടങ്ങുകൾക്കായി പള്ളി മൈതാനത്ത് ക്രമീകരിക്കുന്നത്.

പാർക്കിംഗ്

വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്ന വാഹനങ്ങൾക്ക് പുതുപ്പള്ളിയിലെ വിവിധ ഗ്രൗണ്ടുകളിലായി പാർക്കിങ്ങിനുള്ള വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
കോട്ടയം

  • കഞ്ഞിക്കുഴി പ്രദേശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതുപ്പള്ളി കവലയിൽ ആളുകളെ ഇറക്കി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്കൂളിന്റെ മൈതാനത്ത് പാർക്ക് ചെയ്യുക.
  • ഏറ്റുമാനൂർ – മണർകാ ട് പ്രദേശത്ത് വരുന്ന വാഹനങ്ങൾ VHSE, IHRD സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യണം.
  • വെട്ടത്ത് കവല- കറുകച്ചാൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നിലക്കൽ പള്ളി ഗ്രൗണ്ടിലും, ഡോൺബോസ്കോ സ്കൂൾ ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യേണ്ടതാണ്.
  • ചങ്ങനാശ്ശേരി- വാകത്താനം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും, കൊല്ലാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും എരമല്ലൂർ കലുങ്കിന് സമീപം പള്ളി വക മൈതാനത്ത് പാർക്ക് ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!