എൻ.സി.സിയുടെ വിപുലീകരണതിൻ്റെ ഭാഗമായി കേരളത്തിലെ വിമുക്തഭടന്മാർക്ക് മികച്ച അവസരം

നാഷണൽ കേഡറ്റ് കോർപ്സ് (എൻ‌സി‌സി) ൻ്റെ വിപുലീകരണത്തിൻ്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൂന്നു ലക്ഷത്തിലധികം കേഡറ്റുകളെക്കൂടി ഉൾപ്പെടുത്താൻ പദ്ധതിയിടുന്നു. ഇതിൻ്റെ ഭാഗമായി കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനായി മുൻ സൈനികരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

 കേരളത്തിൽ, വിവിധ ജില്ലകളിലായി 13 ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരുടെയും (JCO) 26 നോൺ കമ്മീഷൻഡ് ഓഫീസർമാരുടെയും (NCO) ഒഴിവുകളുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ എൻ‌ സി‌ സി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്: https://nis.bisag-n.gov.in/nis/downloads-public

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ വെബ്‌സൈറ്റിൽ (NCC ഡയറക്ടറേറ്റ്, തിരുവനന്തപുരം) നൽകിയിരിക്കുന്ന വിലാസത്തിലേക്ക് തപാൽ വഴിയോ അല്ലെങ്കിൽ adperskeraladte@gmail.com എന്ന ഇമെയിൽ വഴിയോ സമർപ്പിക്കാം.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖങ്ങൾ 2025 ഓഗസ്റ്റ് ആദ്യ വാരത്തിലോ അല്ലെങ്കിൽ രണ്ടാം വാരത്തിലോ നടത്തും.

 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളായ വിരമിച്ച ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർക്ക്  (JCO)  ₹45,000 ഉം വിരമിച്ച നോൺ കമ്മീഷൻഡ് ഓഫീസർമാർക്ക് (NCO) ₹35,000 ഉം പ്രതിമാസ ശമ്പളം ലഭിക്കും.

കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത് വഴി യുവാക്കളെ രൂപപ്പെടുത്താനും അവർക്ക് മാർഗനിർദേശം നൽകി വീണ്ടും രാജ്യത്തെ സേവിക്കുന്നതിനുള്ള വിലപ്പെട്ട അവസരം മുൻ സൈനികർക്ക് ഈ സംരംഭത്തിലൂടെ ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!