വർക്കല :മൻ കി ബാത് അഞ്ചാം സീസൺ ടാലന്റ് ഹണ്ട് മത്സരങ്ങളുടെ താലൂക്ക് തല ഉദ്ഘാടനം തിരുവനന്തപുരം വർക്കലയിലെ എം.ജി.എം മോഡൽ സ്കൂളിൽ ഗോവ ഗവർണർ ശ്രീ പി. എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. നാടിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന പരിപാടിയാണ് മൻ കി ബാത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ സീസൺ നാലിന്റെ വിജയികളെ അനുമോദിച്ചു. മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ അധ്യക്ഷത വഹിച്ചു. മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ ശ്രീ അനിൽകുമാർ, എം. ജി. എം. സ്ഥാപക സെക്രട്ടറി ഡോ. പി കെ സുകുമാരൻ, പ്രിൻസിപ്പൽ ഡോ പൂജ എസ്., അനെർട്ട് മുൻ ഡയറക്ടർ ഡോ. എം.ജയരാജ്, എംജിഎം മോഡൽ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ ശ്രീ വി. ഹരിദേവ്, വർക്കല താലൂക്ക് കോഡിനേറ്റർ ശ്രീ പി കെ അഭിലാഷ്, ചിറയിൻകീഴ് താലൂക്ക് കോഡിനേറ്റർ അഡ്വ. സുബിത്ത് എസ്. ദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷനും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

