കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി; വി സി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി. തീരുമാനമെടുത്തത് ഇന്ന് നടന്ന സിൻഡിക്കേറ്റ് യോ​ഗത്തിലാണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസി തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെടുത്തത്.

ഇതിനെ തുടർന്ന് താൽക്കാലിക വി സി സിസ തോമസ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിസി വിയോജനക്കുറിപ്പും നൽകി. സിൻഡിക്കേറ്റ് തീരുമാനത്തിൽ ബിജെപി അം​ഗങ്ങളും വിയോജിപ്പ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു. തീരുമാനം കോടതിയെ അറിയിക്കും. യോഗത്തിൽ വലിയ ബഹളമുണ്ടായി.

ഭാരതാംബ ചിത്ര വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ ജൂലൈ 2-നായിരുന്നു സസ്പെൻഡ് ചെയ്തത്. ഭാരതാംബയുടെ ചിത്രം വച്ചുകൊണ്ടുള്ള സെനറ്റ്‌ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ.മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!