ആകാശവാണി വാര്‍ത്താവിഭാഗം മേധാവിയായി ലമി ജി നായര്‍ ചുമതലയേറ്റു

ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവിയായി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ലമി ജി നായര്‍ ചുമതലയേറ്റു. 1993- ല്‍ ന്യൂഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസിദ്ധീകരണമായ സൈനിക് സമാചാറിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫീല്‍ഡ് പബ്ലിസിറ്റി, പബ്ലിക്കേഷന്‍സ് ഡിവിഷന്‍, ദൂരദര്‍ശന്‍ തുടങ്ങി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ  വിവിധ മാധ്യമ വിഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയാണ്.

10 thoughts on “ആകാശവാണി വാര്‍ത്താവിഭാഗം മേധാവിയായി ലമി ജി നായര്‍ ചുമതലയേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!