ഈരാറ്റുപേട്ട : കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് യുവദമ്പതികളെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ നഴ്സിംങ് സൂപ്രണ്ട് രശ്മി (35)യെയും, ഭർത്താവ് രാമപുരം കൂടപ്പുലം രാധാഭവനിൽ വിഷ്ണു എസ്.നായരെയും (36)
വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ മുറിക്കുള്ളിൽ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലുള്ള ഇവരുടെ കൈയിൽ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ട്. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു.
ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികൾ പനയ്ക്കപ്പാലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

സാമ്പത്തിക പ്രശ്നമാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.