എരുമേലി: ഗ്രാമ പഞ്ചായത്ത് 20-ാം വാർഡ് മെംബർ നാസർ പനച്ചി സംഘടിപ്പിച്ച വിദ്യാശ്രേഷ്ഠ പുരസ്കാര സമർപ്പണവും വിദ്യാർത്ഥി കുടുംബ സംഗമവും മോട്ടിവേഷൻ ക്ളാസും എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ പത്തനംതിട്ട എം.പി അൻ്റോ ആൻ്റണി ഉദ്ഘാടനം ചെയ്തു.ടൗൺ വാർഡ് മെംബർ നാസർ പനച്ചി സ്വാഗതം പറഞ്ഞു . വി.എം.എച്ച് എസ് സംഗീതാദ്ധ്യാപിക മിഥുന മോഹൻ പ്രാർത്ഥനാ ഗീതം ആലപിച്ചു.സലീം കണ്ണങ്കര അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ നാസർ പനച്ചി, അൽഹാജ് ഇസ്മായിൽ മൗലവി, ഹാജി. പി.പി അബ്ദുൽലത്തീഫ്സർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിജിമോൾ സജി, മോട്ടിവേഷൻ സ്പീക്കർ വിജയരാജമല്ലിക തൃശൂർ ,DBHS മുൻ എച്ച്.എം മിനി.കെ,പ്രൊഫ. മേജർ എം.ജി വർഗീസ്, സലീം കണ്ണങ്കര , ബാബു വളവനോലിൽ,രവീന്ദ്രൻ എരുമേലി,സ്കൂൾ മാനേജിംഗ് കമ്മറ്റി സെക്രട്ടി മിഥുലാജ് മുഹമ്മദ്, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗം അനസ് പുത്തൻവീട്, പി.റ്റി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞ് പാടിക്കൽ, ഡി . ബി ,എച്ച്, എസ് പ്രതിനിധി രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു .
ഒളിമ്പ്യൻ രേവതി രാജേഷിൻ്റെ യോഗാഭ്യാസ പ്രകടനം, പ്രശസ്തനർത്തകി അഭിരാമിയും സംഘത്തിൻ്റെയും നൃത്തങ്ങൾ, ഇശൽ സൗണ്ട്സിൻ്റെ സംഗീത വിരുന്ന് എന്നിവയും പരിപാടിയിലെ ഇനങ്ങളായിരുന്നു
