തിരുവനന്തപുരം : 2025 ജൂൺ 27
2025 ജൂലൈ 6 മുതൽ രണ്ട് പ്രവൃത്തി ദിവസത്തേക്ക് തിരുവനന്തപുരം ജിപിഒ, ജിപിഒയ്ക്ക് കീഴിലുള്ള 32 സബ് പോസ്റ്റ് ഓഫീസുകൾ, 17 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ എന്നിവയിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട്, ശ്രീ രാഹുൽ ആർ അറിയിച്ചു. ഇടപാടുകൾക്കായി പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസും അതിന് കീഴിലുള്ള സബ് പോസ്റ്റ് ഓഫീസുകളും സന്ദർശിക്കാം. തപാൽ ശൃംഖലയിൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഐടി 2.0 റോൾ ഔട്ടിന്റെ ഭാഗമായി, തിരുവനന്തപുരം ജിപിഒയും അതിന് കീഴിലുള്ള സബ്/ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും ജൂലെെ ഏഴ് മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. പ്രവർത്തനക്ഷമത, സേവന സുരക്ഷ, നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സോഫ്റ്റ് വെയർ നവീകരണം ലക്ഷ്യമിടുന്നത്.
