ഭ​ര​ണ​ങ്ങാ​നം ഒ​രു​ങ്ങു​ന്നു, വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നാ​യി

ജൂ​​ലൈ 19ന് ​​കൊ​​ടി​​യേ​​റി 28ന് ​​സ​​മാ​​പി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷ​​ങ്ങ​​ള്‍.

കോ​​ട്ട​​യം: ഭാ​​ര​​ത​​സ​​ഭ​​യു​​ടെ പ്ര​​ഥ​​മ വി​​ശു​​ദ്ധ​​യും അ​​നു​​ഗ്ര​​ഹ​​വു​​മാ​​യ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന് ഭ​​ര​​ണ​​ങ്ങാ​​നം ഒ​​രു​​ങ്ങു​​ന്നു. ഭാ​​ര​​ത ലി​​സ്യു എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഭ​​ര​​ണ​​ങ്ങാ​​നം വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ടം സ്ഥി​​തി ചെ​​യ്യു​​ന്ന ദേ​​വാ​​ല​​യ​​ത്തി​​ല്‍ തി​​രു​​നാ​​ളി​​നു​​ള്ള ഒ​​രു​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു. ജൂ​​ലൈ 19ന് ​​കൊ​​ടി​​യേ​​റി 28ന് ​​സ​​മാ​​പി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷ​​ങ്ങ​​ള്‍.

തി​​രു​​നാ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നും നേ​​ര്‍​ച്ചകാ​​ഴ്ച​​ക​​ള്‍ സ​​മ​​ര്‍​പ്പി​​ക്കാ​​നു​​മാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നും അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നും ധാ​​രാ​​ളം തീ​​ര്‍​ഥാ​​ട​​ക​​ര്‍ ​എ​​ത്തി​​ച്ചേ​​രു​​ന്ന​​തി​​നാ​​ല്‍ ഇ​​ത്ത​​വ​​ണ വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്രം ഒ​​രു​​ക്കു​​ന്ന​​ത്. 19ന് ​​രാ​​വി​​ലെ 11.15ന് ​​പാ​​ലാ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റ്റും.

തി​​രു​​നാ​​ള്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​വി​​ധ റീ​​ത്തു​​ക​​ളി​​ല്‍നി​​ന്നു​​ള്ള ബി​​ഷ​​പ്പുമാ​​ര്‍ തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.​​ എ​​ല്ലാ ദി​​വ​​സ​​വും പു​​ല​​ര്‍​ച്ചെ 5.30,6.45,8.30,10,11.30, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30,3.30, അ​​ഞ്ച്, രാ​​ത്രി ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും നൊ​​വേ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. വൈ​​കു​​ന്നേ​​രം ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​വു​​മു​​ണ്ട്.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍, ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍, മാ​​ര്‍ ജ​​യിം​​സ് റാ​​ഫേ​​ല്‍ ആ​​നാ​​പ​​റ​​മ്പി​​ല്‍, സാ​​മു​​വ​​ല്‍ മാ​​ര്‍ ഐ​​റേ​​നി​​യോ​​സ്, മാ​​ര്‍ റെ​​മീ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ല്‍, മാ​​ര്‍ ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​മ്പി​​ല്‍, മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ട​​ക്കേ​​ല്‍, മാ​​ര്‍ ജേ​​ക്ക​​ബ് അ​​ങ്ങാ​​ടി​​യ​​ത്ത് എ​​ന്നി​​വ​​ര്‍ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.

ഹി​​ന്ദി, ഇം​​ഗ്ലീ​​ഷ്, ത​​മി​​ഴ് ഭാ​​ഷ​​യി​​ലും വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ണ്ട്. 26ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ശ്ര​​വ​​ണപ​​രി​​മി​​ത​​ര്‍​ക്കുവേ​​ണ്ടി വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ണ്ട്. ​അ​​ല്‍​ഫോ​​ന്‍​സാ​​മ്മ ജീ​​വി​​ച്ചു​ മ​​രി​​ച്ച ഭ​​ര​​ണ​​ങ്ങാ​​നം ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്ക് 27നു ​​വൈ​​കു​​ന്നേ​​രം 6.30ന് ​ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം ന​ട​ത്തും.

പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​വ​​സ​​മാ​​യ 28നു ​​പു​​ല​​ര്‍​ച്ചെ 4.45 മു​​ത​​ല്‍ രാ​​ത്രി 9.30 വ​​രെ തു​​ട​​ര്‍​ച്ച​​യാ​​യി ക​​ബ​​റി​​ട ദേ​​വാ​​ല​​യ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. രാ​​വി​​ലെ ഏ​​ഴു മു​​ത​​ല്‍ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലെ​​ത്തു​​ന്ന എ​​ല്ലാ തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കും നെ​​യ്യ​​പ്പനേ​​ര്‍​ച്ച​​യു​​ണ്ടാ​​യി​​രി​​ക്കും. മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ല്‍ രാ​​വി​​ലെ ഏ​​ഴി​​ന് നേ​​ര്‍​ച്ച​​യ​​പ്പം വെ​​ഞ്ച​​രി​​ക്കും. 10.30ന് ​​ഇ​​ട​​വ​​ക പ​​ള്ളി​​യി​​ല്‍ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. 12.30ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും ഭ​​ക്ത സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ള്‍ ജൂ​​ലൈ 18 മു​​ത​​ല്‍ ആ​​രം​​ഭി​​ക്കും.

ആ​​ര്‍​ഭാ​​ട​​മി​​ല്ലാ​​തെ തി​​ക​​ച്ചും ല​​ളി​​ത​​മാ​​യ രീ​​തി​​യി​​ല്‍ ആ​​ത്മീ​​യ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്ക് പ്രാ​​ധാ​​ന്യം ന​​ല്‍​കി​​യാ​​ണ് തി​​രു​​നാ​​ളെ​​ന്നും തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കാ​​യി വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും തീ​​ര്‍​ഥാ​​ട​​നകേ​​ന്ദ്രം റെ​​ക്‌​ട​​ര്‍ ഫാ. ​​അ​​ഗ​​സ്റ്റിന്‍ പാ​​ല​​യ്ക്ക​​പ്പ​​റ​​മ്പി​​ലും ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സ​​ഖ​​റി​​യാ​​സ് ആ​​ട്ട​​പ്പാ​​ട്ടും പ​​റ​​ഞ്ഞു.

വി​​ശാ​​ല​​മാ​​യ പാ​​ര്‍​ക്കിം​​ഗ് സൗ​​ക​​ര്യം, നേ​​ര്‍​ച്ചസ​​മ​​ര്‍​പ്പ​​ണ​​ത്തി​​നും ഭ​​ക്ത​​സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​തി​​നു​​മു​​ള്ള ക്ര​​മീ​​ക​​ര​​ണം, താ​​മ​​സം, ഭ​​ക്ഷ​​ണം, ടോ​​യ്‌​ല​​റ്റ് സൗ​​ക​​ര്യം തു​​ട​​ങ്ങി​​യ​​വ ഇ​​ത്ത​​വ​​ണ വി​​പു​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!