കൂവപ്പള്ളി :കൂവപ്പള്ളി സെന്റ് ജോസഫ്സ് യു.പി സ്കൂളിന് കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടിൽനിന്നും 23 ലക്ഷം രൂപ അനുവദിപ്പിച്ച് ഒരു മിനി ബസ് വാങ്ങി നൽകി. ബസ് കൈമാറൽ ചടങ്ങ് കേരള കോൺഗ്രസ് (എം) ചെയർമാനും, രാജ്യസഭാംഗവുമായ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കഴിഞ്ഞവർഷം മണിയംകുന്ന് സെന്റ് ജോസഫ് യു.പി സ്കൂളിനും ഇത്തരത്തിൽ കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ട് അനുവദിപ്പിച്ച് മിനി ബസ് വാങ്ങി നൽകിയിരുന്നു. ഇപ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തുടർച്ചയായി രണ്ടു വർഷവും സിഎസ്ആർ ഫണ്ടിൽ നിന്നും ഓരോ സ്കൂൾ ബസുകൾ അനുവദിച്ച കെഎസ്എഫ്ഇ അധികൃതരോടുള്ള നന്ദി അറിയിക്കുകയും, നിബന്ധനകൾ പ്രകാരം എംഎൽഎ ഫണ്ടിലൂടെ നടപ്പിലാക്കാൻ കഴിയാത്ത ഈ വികസന പ്രവർത്തനം കെഎസ്എഫ്ഇയുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിന് കഴിഞ്ഞതിലുള്ള സന്തോഷവും പങ്കുവെക്കുന്നതായി എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു
