എരുമേലി : സ്വച്ച് ഭാരത് അഭിയാന്റേയും പുനീത് സാഗർ അഭിയാന്റെയും ഭാഗമായി സിക്സ്റ്റീൻ കേരള എൻ.സി.സി ബറ്റാലിയൻ കോട്ടയത്തിൻ്റെ ആഭിമുഖ്യത്തിൽ എരുമേലി ടൗണും പരിസരവും ശുചീകരിച്ചു. എരുമേലി വലിയമ്പലം, ട്രാൻസ്പോർട്ട് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടന്ന ശുചീകരണത്തിൽ നൂറോളം കേഡറ്റുകൾ പങ്കെടുത്തു. ക്യാമ്പ് കമാൻഡൻ്റ് കേണൽ പി. ശ്രീനിവാസൻ നേതൃത്വം നൽകി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബി സണ്ണി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സജി , എം.ഇ.എസ് കോളേജ് സെക്രട്ടറി സി. യു. അബ്ദുൽ കരീം, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനിൽകുമാർ എസ്. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മികച്ച യുവ പൗരന്മാരെ വാർത്തെടുക്കുന്നതിനും രാജ്യസേവനത്തിന് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള മഹത്തായ ലക്ഷ്യവുമായി, എരുമേലി എം.ഇ.എസ് കോളേജിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന സംയുക്ത വാർഷിക പരിശീലന ക്യാമ്പിന് ജൂൺ 7 നാണ് തുടക്കം കുറിച്ചത്. അസോസിയേറ്റ് എൻ.സി.സി. ഓഫീസർമാരായ സാബ്ജാൻ യൂസഫ്, ജെയ്മോൻ, രാജീവ് ജോസഫ്, ഗോപകുമാർ, ഫിൽമോൻ,സോണി തോമസ്, സുബേദാർ മേജർ സുനിൽ കുമാർ, സുബേദാർ ശ്രീകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ, കേഡറ്റുകൾക്ക് സൈനിക ചരിത്രം, റൈഫിൾ ഉപയോഗിച്ചുള്ള ആയുധ പരിശീലനം, ഫയറിംഗ്, ട്രാഫിക് നിയമങ്ങൾ, പൗരൻ്റെ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ പരിശീലനം നൽകി വരുന്നു. ശാരീരികക്ഷമത, അച്ചടക്കം, നേതൃത്വഗുണങ്ങൾ, ടീം വർക്ക് എന്നിവ വളർത്തുന്നതിനും രാജ്യസ്നേഹം വളർത്തുന്നതിനും ഈ പരിശീലനം സഹായകമാകും.
ഈ ക്യാമ്പിൻ്റെ ഭാഗമായി, കോട്ടയം എൻ.സി.സി. ഗ്രൂപ്പിൻ്റെ കീഴിലുള്ള വിവിധ ബറ്റാലിയനുകളിൽ നിന്ന് 2027ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കേണ്ട കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ പരേഡും നടന്നു വരുന്നു. ഇത് കേഡറ്റുകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ദേശീയതലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുമുള്ള ഒരു അസുലഭ അവസരമാണ്.
ക്യാമ്പിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്ക് മികച്ച താമസ സൗകര്യങ്ങളും പരിശീലനത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും എരുമേലി എം.ഇ.എസ് കോളേജ് ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധരായ ഇൻസ്ട്രക്ടർമാരുടെ കീഴിൽ നടക്കുന്ന ഈ പരിശീലനം കേഡറ്റുകൾക്ക് മികച്ചൊരു അനുഭവമായിരിക്കും. ഇത് യുവതലമുറയെ കൂടുതൽ ഉത്തരവാദിത്തമുള്ളവരും അച്ചടക്കമുള്ളവരുമാക്കി മാറ്റുന്നതിൽ എൻ.സി.സി. വഹിക്കുന്ന പങ്കിന്റെ മറ്റൊരു ഉദാഹരണമാണ്.
ജൂൺ 16-ന് ഈ സംയുക്ത വാർഷിക പരിശീലന ക്യാമ്പ് സമാപിക്കും.

strongest bodybuilding supplements
References:
Does The Rock Use Steroids; https://Skitterphoto.Com/,