ഐ.എഫ്.എ യുടെ പുതിയ മന്ദിരം ദക്ഷിണ വ്യോമസേന ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേന ആസ്ഥാനത്ത് ഐ.എഫ്.എ യുടെ പുതിയ മന്ദിരം ന്യൂ ഡൽഹിയിലെ കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ഡോ. മായങ്ക് ശർമ്മ, IDAS ഇന്ന് (ജൂൺ 09) ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ മനീഷ് ഖന്നയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വ്യോമസേന, നാവികസേന, കരസേന, എം.ഇ.എസ് എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ദക്ഷിണ വ്യോമസേന ഐ.എഫ്.എ ശ്രീ. ടി. കബിലൻ,IDAS മുഖ്യാതിഥിയെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു, ദക്ഷിണ വ്യോമസേന ഡെപ്യൂട്ടി ഐഎഫ്എ ശ്രീ. സി. എ ശ്രീകുമാർ, IDAS നന്ദി പറഞ്ഞു. തിരുവനന്തപുരത്തെ പ്രതിരോധ അക്കൗണ്ട്‌സ് വകുപ്പ് ഓഫീസുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!