ന്യൂഡൽഹി : 2025 ജൂൺ 07
അതിർത്തികടന്നുള്ള ഭീകരതയോട് ഇന്ത്യ വിട്ടുവീഴ്ചയേതും കാട്ടില്ലെന്ന് ആവർത്തിച്ച്, രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
ഇന്ത്യയ്‌ക്കെതിരായ ഏതൊരാക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നും ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും തമ്മിൽ വേർതിരിക്കില്ലെന്നും രക്ഷാമന്ത്രി വ്യക്തമാക്കുന്നു എന്ന് ശ്രീ മോദി പറഞ്ഞു.
ലേഖനത്തെക്കുറിച്ചുള്ള രക്ഷാമന്ത്രിയുടെ എക്‌സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“അതിർത്തികടന്നുള്ള ഭീകരതയോട് ഇന്ത്യ വിട്ടുവീഴ്ചയേതും കാട്ടില്ലെന്ന് രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് ആവർത്തിച്ച് ഉറപ്പിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ ഏതൊരു ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നും ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും തമ്മിൽ വേർതിരിച്ചു കാണില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.”