നിർമാണം 8.5 കോടി രൂപ ചെലവിട്ട്
കോട്ടയം: തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച( മേയ് 29) ഉച്ചകഴിഞ്ഞു രണ്ടുമണിക്കു ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റു വഴി സംസ്ഥാന സർക്കാർ അനുവദിച്ച 7.5 കോടി രൂപയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരുകോടി രൂപയും ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏക ടെക്‌നിക്കൽ ഹൈസ്‌കൂളായ തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂൾ നാലു പതിറ്റാണ്ടായി തീക്കോയി ഗ്രാമപഞ്ചായത്തിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ ആനിയിളപ്പിൽ വാങ്ങിയ 2.5 ഏക്കർ സ്ഥലത്താണു സ്‌കൂൾ കെട്ടിടം നിർമിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ്് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം പദ്ധതി വിശദീകരണം നടത്തും. പൊതുമരാമത്ത് വകുപ്പു കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ പി.ആർ. ഷാലിജ്, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ്, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി തോമസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സുഹാനാ ജിയാസ്, ഷഫ്‌ന അമീൻ, ഫാസില അബ്‌സാർ, പി. എം. അബ്ദുൾ ഖാദർ, ഫസിൽ റഷീദ്, തീക്കോയി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയറാണി തോമസുകുട്ടി, ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, നഗരസഭാംഗം നസീറാ സുബൈർ, ഗ്രാമപഞ്ചായത്തംഗം അമ്മിണി തോമസ്, റീജണൽ ഡയറക്ടറേറ്റ് അസ്സിസ്റ്റന്റ് ഡയറക്ടർ ആർ. രാജേഷ്, തീക്കോയി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് കെ. ദാമോദരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
ജോയി ജോർജ്, അനസ് നാസർ, എം. ജി. ശേഖരൻ, കെ.എ. മുഹമ്മദ് ഹാഷിം, സാജൻ കുന്നത്ത്, മജു പുളിക്കൽ, റഫീക്ക് പട്ടരുപറമ്പിൽ, റഷീദ് താന്നിമൂട്ടിൽ, ഉണ്ണിക്കുഞ്ഞ് ജോർജ്, വി.ജെ. മാത്തുക്കുട്ടി, പി.ടി.എ. വൈസ് പ്രസിഡന്റ് പി.എച്ച്. ഷംനാസ് എന്നിവർ പ്രസംഗിക്കും.
