കോട്ടയം: മംഗളം ദിനപത്രത്തിന്റെ മാനേജ്‌മെന്റില്‍ മാറ്റമുണ്ടാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. മംഗളം നിയന്ത്രണം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ജൂപ്പിറ്റര്‍ കമ്യൂണിക്കേഷന്‍ ഏറ്റെടുത്തുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നു മാനേജ്മെന്റ് വ്യക്തമാക്കി. മംഗളം ദിനപത്രത്തിന്റെ മാനേജ്‌മെന്റില്‍ യാതൊരു മാറ്റവുമില്ല. ഇതുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചകള്‍ നടക്കുന്നില്ല, നടന്നിട്ടുമില്ല, ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുമില്ല. മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം ഉയര്‍ത്തി പിടിച്ച് മംഗളം മുമ്പോട്ട് പോകും. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മംഗളത്തെ തകര്‍ക്കാനുള്ള വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്. ഇതില്‍ മാന്യ വായനക്കാര്‍ വീഴരുതെന്നും ഇത്തരം പ്രചരണങ്ങൾ തള്ളിക്കളയണമെന്നും മാനേജ്മെന്റ് അഭ്യർത്ഥിച്ചു

Bos88
Paraswap
matcha swap
Bandartogel77
Hometogel