‘പ്രിൻസ് ആൻഡ് ഫാമിലി’ ടീസർ എത്തി…ദിലീപിന്റെ 150ാം ചിത്രം മേയ് 9നു തിയറ്ററുകളിൽ എത്തും.

സോജൻ ജേക്കബ്

കൊച്ചി :ദിലീപ് നായകനായെത്തുന്ന ഫാമിലി–കോമഡി ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ ടീസർ എത്തി. ദിലീപിന്റെ രംഗങ്ങള്‍ കോർത്തിണക്കിയ ടീസർ പ്രേക്ഷകരെ കയ്യിലെടുക്കുന്നു. ഈ സിനിമയിലൂടെ ദിലീപ് മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നാണ് ടീസറിനു ലഭിക്കുന്ന കമന്റുകൾ. ആ പഴയ ദിലീപിനെ സിനിമയില്‍ കാണാനാകുമെന്നാന്നാണ് പ്രതീക്ഷയെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാം ചിത്രം മേയ് 9നു തിയറ്ററുകളിൽ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’ തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച  ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.

ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ  ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവുമാണിത് .

ബിന്ദു പണിക്കർ, സിദ്ദീഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ,ശങ്കരാടി,ജയേഷ് തമ്പാൻ  എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.  ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെ. എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്.  പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു.  ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം  സമീറ സനീഷ്, വെങ്കി  (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ.കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. പിആർഓ മഞ്ജു ഗോപിനാഥ്,സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. അഡ്വെർടൈസിങ് ബ്രിങ് ഫോർത്ത്.  വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

One thought on “‘പ്രിൻസ് ആൻഡ് ഫാമിലി’ ടീസർ എത്തി…ദിലീപിന്റെ 150ാം ചിത്രം മേയ് 9നു തിയറ്ററുകളിൽ എത്തും.

  1. Bodrum Tekne Turu, EasyBook Tours’un sunduğu muazzam bir deniz keşif deneyimi sunuyor. Bodrum’un sakin ve büyüleyici koylarından birinde başlayan bu özel tur, katılımcılara yalnızca denizin berrak sularında yüzme fırsatı sunmakla kalmaz, aynı zamanda bölgenin doğasını ve tarihi güzelliklerini keşfetmek için mükemmel bir fırsat yaratır. Orak Adası, Bodrum’un en popüler tekne turu noktalarından biri olup, berrak denizi, muazzam doğal güzellikleri ve gizli koyları ile ünlüdür. EasyBook Tours’un sunduğu profesyonel rehberlik hizmeti, misafirlere adanın tarihini, yerel ekosistemini ve deniz yaşamını anlatırken, aynı zamanda deniz ve su sporları yapma fırsatı da sunar. Tekne turu sırasında katılımcılar, adanın etrafındaki serin sularda yüzme ve şnorkelle dalış gibi aktivitelerle benzersiz bir deneyim yaşar. Ayrıca, mola verilen noktalarda denize girip dinlenirken, bölgedeki farklı canlı türlerini gözlemlemek mümkündür. Güneşlenme alanları, rahat oturma alanları ve yiyecek içecek servisi ile turlar, konforlu bir yolculuk sunar. Orak Adası’na ulaşım sırasında katılımcılar, Bodrum’un eşsiz sahil manzarasını izlerken, tatilcilere unutulmaz bir hatıra bırakacak fotoğraflar çekebilirler. Ayrıca, adanın etrafında yapılan gezilerde, doğa severler için çeşitli yürüyüş parkurları ve gizli koylar keşfedilebilir. EasyBook Tours, bu turu yalnızca eğlenceli ve öğretici bir deneyim sunmakla kalmaz, aynı zamanda rahatlatıcı bir atmosferde, katılımcıların tüm ihtiyaçlarını karşılamaya özen gösterir. Misafirlerine, sıcak yaz günlerinde serin suların tadını çıkarma, muazzam doğanın keyfini sürme ve benzersiz Bodrum manzaralarına tanıklık etme fırsatı verir. Turlar boyunca sunulan çeşitli ikramlar ve içecekler, katılımcıların keyifli bir deneyim yaşamasını sağlar. Bu tur, aileniz, arkadaşlarınız veya sevdiklerinizle birlikte geçirebileceğiniz, sadece bir teknede geçirilen zaman değil, aynı zamanda unutulmaz anılar biriktireceğiniz bir maceradır. EasyBook Tours’un Bodrum Orak Adası Tekne Turu, hem sakin bir gezinti hem de macera dolu bir keşif isteyen herkes için mükemmel bir seçimdir.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!