തിരുവനന്തപുരം :എല്ലാ സംസ്ഥാനത്തും നേതൃത്വമാറ്റം നടപ്പിൽ വരുത്താൻ എ ഐ സി സി നെത്ര്വതം തീരുമാനിച്ചിരിക്കെ സുധാകരന്റെ വൈകാരിക പ്രകടനത്തിൽ നീരസത്തിൽ എ ഐ സി സി .കെ സുധാകരന്‍റേത് അപ്രതീക്ഷിത നീക്കമെന്ന് എഐസിസി. അഭിമുഖത്തെ വൈകാരിക പ്രകടനമായി വിലയിരുത്തിയ നേതൃമാറ്റ പ്രഖ്യാപനം മുന്‍ നിശ്ചയിച്ചത് പോലെ നടത്താനാണ് നീക്കം.സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം സുധാകരന് കൂടുതല്‍ പ്രതിരോധമുയര്‍ത്തി. നേതൃമാറ്റത്ത കുറിച്ച് ഒന്നുമറിയില്ലെന്ന് ആന്‍റോ ആന്‍റണിയും അഭിപ്രായപ്പെട്ടു .ശശി തരൂർ ,കെ മുരളീധരൻ എന്നവരാണ് സുധാകരൻ മാറേണ്ട എന്ന പ്രസ്താവനയുമായി രംഗത്തെത്തിയത് .എന്നാൽ മുരളീധരൻ സ്ഥാനത്തും അസ്ഥാനത്തും മാധ്യമങ്ങളെ കാണുമ്പൊൾ നടത്തുന്ന പ്രസ്താവന നടത്തുന്ന ആളാണെന്നാണ് ഒരു പ്രമുഖ നേതാവ് പറഞ്ഞത് .ശശി തരൂർ എന്നത് പറയുന്നത് എന്നത് അദ്ദേഹത്തിന് തന്നെ അറിയത്തില്ല നേതാവ് പറഞ്ഞു .കോൺഗ്രസിനുള്ളിൽ ഇനി നെത്ര്വതത്തിനെ അനുസരിച്ച് അച്ചടക്കത്തോടെ നിൽക്കുന്നവർ മതി എന്ന അഭിപ്രായമാണ് ഹൈക്കമാൻഡിന് .സച്ചിൻ പൈലറ്റും ,ജ്യോതിരാദിത്യസന്ധ്യയും ഇട്ടെറിഞ്ഞു പോയിട്ടും കോൺഗ്രസിന് ഒന്നും സംഭവിച്ചിട്ടില്ല എന്നും പ്രമുഖ നേതാവ് സൂചിപ്പിക്കുന്നു .
സംസ്ഥാന കോൺഗ്രസിൽ എല്ലാ താക്കോൽ സ്ഥാനങ്ങളും നായർ ,ഈഴവ,മുസ്ലിം സമുദായങ്ങളിൽ ഉള്ളവരാണ് നയിക്കുന്നത് .ഇതിന് ഒരു മാറ്റം കൊണ്ടുവരാനാണ് ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള ഒരാളെ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് നെത്ര്വതം പരിഗണിക്കുന്നത് .അത് ആരാണെന്നത് തീരുമാനിച്ചിട്ടുമില്ല .തദ്ദേശ്ശ സ്വയംഭരണ തെരഞ്ഞെടുപ്പും ,അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും കോൺഗ്രസിനെ സംബന്ധിച്ചു കേരളത്തിൽ നിർണായകമാണ് .സംസ്ഥാനമൊട്ടാകെ ഉർജ്ജസ്വലമായി ഓടിനടന്ന് പ്രവർത്തിച്ചാൽ മാത്രമേ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിയുകയുള്ളു എന്നത് ഓരോ കോൺഗ്രസുകാരനും സമ്മതിക്കുന്ന വസ്തുതയാണ് .എ ഐ സി സി നിയോഗിച്ച ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ടിലും കെപിസിസി അധ്യക്ഷ പദവിയിൽ മാറ്റം വേണമെന്നാണ് നിർദ്ദേശം. അധ്യക്ഷൻ്റ അനാരോഗ്യം സംഘടന സംവിധാനത്തിന് തിരിച്ചടിയാകുന്നുവെന്ന റിപ്പോർട്ടും ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ട്.
പ്രത്യേക സാഹചര്യത്തിൽ എ ഐ സി സി പുതിയ കെ പി സി സി പ്രസിഡന്റിനെ ഇന്ന് രാത്രിയോ നാളെയോ പ്രഖ്യാപിക്കാനാണ് സാധ്യത .

Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.info/en-ZA/register-person?ref=B4EPR6J0
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.info/da-DK/register-person?ref=V3MG69RO