പാലക്കാട്: എലപ്പുള്ളിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ മായംകുളം സ്വദേശി അബ്ബാസ്, ഓട്ടോയിൽ യാത്ര ചെയ്തിരുന്ന എലപ്പുള്ളി സ്വദേശി സെയ്ദ് മുഹമ്മദ് എന്നിവരാണ് മരിച്ചത്.ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ വള്ളേക്കുളത്തുവച്ചാണ് അപകടം.പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.