കാഞ്ഞിരപ്പള്ളി: തീക്ഷ്ണമായ പ്രാർത്ഥനയുടെയും ധ്യാനത്തിൻ്റെയും ദിനങ്ങളായ വിശുദ്ധ വാരാചരണത്തിന് ആമുഖമായുള്ള ഓശാന തിരുക്കർമ്മങ്ങൾ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീദ്രലിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിൻ്റെ കാർമികത്വത്തിൽ നടത്തപ്പെട്ടു. കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഗ്രോട്ടോയിലാരംഭിച്ച തിരുക്കർമ്മങ്ങള തുടർന്ന് കത്തീദ്രൽ പള്ളിയിലേക്ക് നടത്തപ്പെട്ട പ്രദക്ഷിണത്തിൽ ഓശാന വിളികളുമായി വിശ്വാസി സമൂഹം പങ്കു ചേർന്നു.തിരുക്കർമ്മങ്ങളിൽ കത്തീദ്രൽ വികാരി ഫാ. കുര്യൻ താമരശ്ശേരി, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ സഹകാർമ്മികരായിരുന്നു.
കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാത്യു അറയ്ക്കൽ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. എരുമേലി ഫൊറോന വികാരി ഫാ. വർഗ്ഗീസ് പുതുപറമ്പിൽ , ഫാ. തോമസ് പരിന്തിരിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.


I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.info/vi/register?ref=WTOZ531Y