ജീവിതം മുഴുവൻ ക്രിസ്തുവിന്റെ ആഘോഷമാക്കാൻ ശ്രമിക്കണം :മാർ മാത്യു അറക്കൽ

എരുമേലി : ഓശാനത്തിരുനാളിലും ,ജീവിതം മുഴുവനും   ക്രിസ്തുവിന്റെ ആഘോഷമാക്കാൻ ഓരോ ക്രൈസ്തവനും ശ്രമിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് എമിരേറ്റ്സ് മാർ മാത്യു അറക്കൽ .ക്രിസ്തുവിന്റെ എളിമയും സ്നേഹവും കരുതലും നാം മാതൃകയാക്കേണ്ടതുണ്ട് .റോഡ് ഷോകളുടെ ഇക്കാലഘട്ടത്തിൽ കഴുതയുടെ പുറത്തെഴുന്നെള്ളിയ യേശുദേവന്റെ ജെറുസലേം പ്രവേശനം നമ്മൾ ഓർക്കേണ്ടതുണ്ട് .എരുമേലി അസംപ്ഷൻ  ഫൊറോനാ പള്ളിയിൽ ഓശാനതിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാർ മാത്യു അറക്കൽ .

ഓശാന കുരുത്തോലകൾ വെഞ്ചിരിച്ചു നൂറുകണക്കിന് വിശ്വാസികൾക്ക് കൈമാറി .ഫൊറോനാ വികാരി റെവ . ഫാ .വർഗീസ് പുതുപ്പറമ്പിൽ ,ഫാ .സോബിൻ എന്നിവർ സഹകാർമ്മികരായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!