മലപ്പുറം : എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് അപകടം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പുറകോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു.മുറ്റത്ത് നിന്ന സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.