ഹരിപ്പാട് : 19 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കരുവാറ്റ സ്വദേശികളായ സിന്ധുഭവനിൽ ഗുരുദാസ് (20), പുത്തൻപുരയിൽ ആദിത്യൻ (20) എന്നിവരാണ് പിടിയിലായത്.ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വാട്ടർ ടാങ്കിന് സമീപം വച്ചാണ് പ്രതികൾ പിടിയിലായത്.ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇവർ പല തവണ കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ച് കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് വിവരം.