ജര്‍മനിയില്‍ നഴ്‌സ് ഒഴിവില്‍ ഇപ്പോള്‍ അപേക്ഷിക്കാം: കുറഞ്ഞ പ്രതിമാസശമ്പളം 2300 യൂറോ

കേരളത്തില്‍നിന്ന് ജര്‍മനിയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റായ നോര്‍ക്ക ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജര്‍മനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ www.norkaroots.org | www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഏപ്രില്‍ ആറിനകം അപേക്ഷിക്കണം.കുറഞ്ഞ പ്രതിമാസശമ്പളം 2300 യൂറോയും രജിസ്ട്രേഡ് നഴ്‌സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജര്‍മന്‍ ഭാഷാപരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍, ഇതിനോടകം ജര്‍മന്‍ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.ബിഎസ്സി/ജനറല്‍ നഴ്‌സിങ്ങാണ് അടിസ്ഥാനയോഗ്യത. ബിഎസ്സി/പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍പരിചയം ആവശ്യമില്ല. എന്നാല്‍, ജനറല്‍ നഴ്‌സിങ് വിജയിച്ചവര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രായപരിധി 2025 മേയ് 31-ന് 38 വയസ്സ് കവിയരുത്. അഭിമുഖം മേയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +918802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) എന്നീ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!