പറഞ്ഞ വാക്ക് പാലിച്ചു ,ജസ്‌ന മെമ്പർക്ക് വയോജനങ്ങളുടെ ബിഗ് സല്യൂട്ട് ……………..

എരുമേലി :”പറഞ്ഞ വാക്ക് പാലിച്ചു….💖വാർഡിൽ നിന്നും വയോജന ക്ലബ്ബ് അംഗങ്ങൾ വർക്കിങ് ഗ്രൂപ്പ് അംഗങ്ങള് കുട്ടികൾ അടങ്ങുന്ന 26 പേരെ vagamon parunthumpara trip കൊണ്ടുപോകുവാൻ കഴിഞ്ഞു.💖രാവിലെ 10 മണിക്ക് ജൂബി അഷറഫ് (ബ്ലോക്ക് അംഗം)ഫ്ലാഗ്ഓഫ്‌ നടത്തി.പ്രിയപ്പെട്ട അനൂപ് വാഹനം ഏർപ്പാടാക്കി തന്നു.സഹകരിച്ച എല്ലാവർക്കും നന്ദി”………ജസ്‌ന നജീബ് തന്റെ മുഖപുസ്തകത്തിൽ കുറിച്ചു ..അതെ വാഴക്കാല വാർഡിലെ ആമക്കുന്നിലെ വയോജനങ്ങൾ തങ്ങളുടെ കുടുംബത്തിലെ ഒരാളെപ്പോലെ കരുതുന്ന ജസ്‌ന മെമ്പറെ തങ്ങളുടെ ആഗ്രഹം പലപ്പോഴായി അറിയിച്ചിരുന്നു .വിനോദയാത്രക്കുള്ള പണം ഒരാൾ ഓഫർ ചെയ്തപ്പോൾ തടസങ്ങൾ വഴിമാറി .വാർഡിലെ സീനിയർ സിറ്റിസൺസ് ക്ലബ്ബിലേക്ക് പിന്നെ മെമ്പറുടെ വിളി വരാൻ ഒട്ടും താമസമുണ്ടായില്ല. എല്ലാവരും ഒരുങ്ങിക്കോ നമുക്ക് അടുത്ത ദിവസം ടൂർ പോയേക്കാം എന്ന ആ വാചകം ഓരോ വയോധികരിലേക്കുമെത്തി. ആരും തനിച്ചു വരണ്ട, ഒപ്പം തങ്ങളുടെ ജീവിത പങ്കാളിയെ കൂടി കൊണ്ടുവരണമെന്നും ഒപ്പം പതിവായുള്ള ഗുളിക കൾ, മരുന്നുകൾ, എന്നിവയും ഒരു നേരത്തെ ഭക്ഷണവും കരുതണമെന്നും മെമ്പർ അറിയിച്ചു. പ്രായവും പ്രയാസങ്ങളും നിറഞ്ഞ ജീവിതത്തിൽ അല്പസമയം ആനന്ദം ആസ്വദിക്കാൻ അവർ അങ്ങനെ തയ്യാറായപ്പോൾ ഇവർക്കൊക്കെ യാത്രയിൽ എന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യുമെന്ന ചോദ്യം മെമ്പറുടെ മനസിൽ മുഴങ്ങിയത്. അതിന് പരിഹാരം തേടി എരുമേലി സർക്കാർ ആശുപത്രിയിലെ ഹെൽത്ത്‌ വിഭാഗത്തിലും പാലിയേറ്റീവ് കെയർ വിഭാഗത്തിലും മെമ്പർ എത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടറും നഴ്‌സും യാത്രയിൽ ഒപ്പം വരാമെന്നുറപ്പ് നൽകി. മാർച്ച്‌ 29 ന് രാവിലെ അങ്ങനെ യാത്ര പുറപ്പെട്ടു. പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ വെച്ച് ബ്ലോക്ക്‌ ഡിവിഷൻ അംഗം ജൂബി അഷറഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മൊത്തം 26 പേർ അടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ റംസാൻ നോമ്പുകാരായിരുന്നു. വാഗമൺ, പരുന്തുംപാറ, അമ്മച്ചി കൊട്ടാരം എന്നിവ കണ്ട് ഇവിടെയെല്ലാം സമയം ചെലവിട്ട് വഴിയിൽ എല്ലാവരും ഒരുമിച്ച് ഭക്ഷണപൊതി തുറന്ന് കഴിച്ച് ഒടുവിൽ സന്ധ്യയായപ്പോൾ നോമ്പുകാരായ മൂന്ന് പേർക്ക് നോമ്പ് തുറക്കാൻ ഭക്ഷണം ഉൾപ്പടെ സൗകര്യം നൽകി ഒടുവിൽ രാത്രി ഒമ്പത് മണിയായപ്പോൾ യാത്രാ സംഘം എരുമേലിയിൽ മടങ്ങിയെത്തി. എല്ലാവരും ഒത്തിരി സന്തോഷത്തോടെ നന്ദി പറഞ്ഞു മടങ്ങുമ്പോൾ ഹൃദയം നിറഞ്ഞ സംതൃപ്തിയോടെ ജെസ്‌ന മെമ്പർ വീട്ടിൽ എത്തി…..വയോജനങ്ങളെ കുറെ നിമിഷങ്ങളെങ്കിലും ജീവിതത്തിലെ പ്രയാസങ്ങളും ,ദുഖങ്ങളും മറന്ന് ഒത്തുകൂടാൻ ,,,വിനോദയാത്ര ഒരുക്കിയ എരുമേലി വാഴക്കാല വാർഡ് അംഗം ജെസ്‌ന നജീബ് അഭിനന്ദനം അർഹിക്കുന്നു …ആശംസകൾ

6 thoughts on “പറഞ്ഞ വാക്ക് പാലിച്ചു ,ജസ്‌ന മെമ്പർക്ക് വയോജനങ്ങളുടെ ബിഗ് സല്യൂട്ട് ……………..

  1. Продажа тяговых https://faamru.com аккумуляторных батарей для вилочных погрузчиков, ричтраков, электротележек и штабелеров. Решения для интенсивной складской работы: стабильная мощность, долгий ресурс, надёжная работа в сменном режиме, помощь с подбором АКБ по параметрам техники и оперативная поставка под задачу

  2. Продажа тяговых https://ab-resurs.ru аккумуляторных батарей для вилочных погрузчиков и штабелеров. Надёжные решения для стабильной работы складской техники: большой выбор АКБ, профессиональный подбор по параметрам, консультации специалистов, гарантия и оперативная поставка для складов и производств по всей России

  3. Продажа тяговых ab-resurs.ru аккумуляторных батарей для вилочных погрузчиков и штабелеров. Надёжные решения для стабильной работы складской техники: большой выбор АКБ, профессиональный подбор по параметрам, консультации специалистов, гарантия и оперативная поставка для складов и производств по всей России

  4. Продажа тяговых faamru.com аккумуляторных батарей для вилочных погрузчиков, ричтраков, электротележек и штабелеров. Решения для интенсивной складской работы: стабильная мощность, долгий ресурс, надёжная работа в сменном режиме, помощь с подбором АКБ по параметрам техники и оперативная поставка под задачу

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!