അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​വ​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ധ​ന​മ​ന്ത്രി​ കെ.എൻ.ബാലഗോപാലു​മാ​യു​ള്ള ച​ര്‍​ച്ച​യി​ലെ ഉ​റ​പ്പു​ക​ളെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.ക​ഴി​ഞ്ഞ 12 ദി​വ​സ​മാ​യി ഐ​എ​ന്‍​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​വ​ന്ന രാ​പ്പ​ക​ല്‍ സ​മ​ര​മാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. വേ​ത​ന വ​ര്‍​ധ​ന​വ് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!