പണമെടുത്തോ …രേഖകൾ അയച്ചു തരൂ…സുഹൃത്തേ :തങ്കമ്മ ജോർജുകുട്ടി

എരുമേലി :എരുമേലി -പാലാ യാത്രാമധ്യേ നഷ്ട്ടപെട്ട രേഖകൾ കിട്ടുന്നവർ അയച്ചുതരാനപേക്ഷിച്ചു തങ്കമ്മ ജോർജുകുട്ടി .കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ,എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റും സി പി എം നേതാവുമായ തങ്കമ്മ ജോർജ്ജുകുട്ടിയുടെ രേഖകളും പണവുമടങ്ങിയ പേഴ്‌സാണ് ഇന്നലെ നഷ്ട്ടപ്പെട്ടത് .മുക്കൂട്ടുതറ ബാങ്കിൽ കയറി എരുമേലിയിൽ നിന്ന് ബസിൽ കാഞ്ഞിരപ്പള്ളിയിലെത്തി ബസ്റ്റാന്റിൽ നിന്നും പാലാ ബസിൽ പാലായിലെ ഹോസ്പിറ്റലിലേക്കുള്ള യാത്രക്കിടയിലാണ് ആധാർ കാർഡ് ,പാൻ കാർഡ് ഉൾപ്പെടയുള്ള രേഖകൾ നഷ്ടമായത് .പേഴ്‌സ് കിട്ടുന്നവർ പണം സമ്മാനമായി എടുത്ത് രേഖകൾ തന്റെ അഡ്രസ്സിൽ അയച്ചു തരണമെന്ന് തങ്കമ്മ ജോർജുകുട്ടി അഭ്യർത്ഥിച്ചു .ബന്ധപ്പെടുവാനുള്ള ഫോൺ :തങ്കമ്മ ജോർജുകുട്ടി :8590559167 ,അക്ഷയ സെന്റർ എരുമേലി :9447367061 ,ശബരി ന്യൂസ് :7025757061

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!