കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ശനിയാഴ്ച

കാഞ്ഞിരപ്പള്ളി: രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഏഴാമത് സമ്മേളനം ഇന്ന് (മാര്‍ച്ച് 22 ശനിയാഴ്ച) രാവിലെ 10.00 മണി മുതല്‍ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടവക തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍, സമൂഹത്തില്‍ ലഹരിയുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ബിനീഷ് കളപ്പുരയ്ക്കല്‍, പ്രൊഫ. ഹാരി ജോസഫ് എന്നിവര്‍ വിഷയം അവതരിപ്പിക്കും.
പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍ റവ.ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ചാന്‍സലര്‍ റവ.ഡോ.മാത്യു ശൗര്യാംകുഴി, പ്രൊക്യൂറേറ്റര്‍ റവ.ഫാ.ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!