ആ​ലു​വയിൽ കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​ര​നെ ക​ണ്ടെ​ത്തി

കൊ​ച്ചി : ഇ​ന്ന് രാ​വി​ലെ കു​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു.കാ​ണാ​താ​യ​ത് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​യാ​യ​തോ​ടെ കു​ട്ടി തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​യെ ഇ​തു​വ​രെ സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. കു​ട്ടി​ക്ക് ഇ​ന്ന് പ​രീ​ക്ഷ ഉ​ള്ള​തി​നാ​ല്‍ ഇ​തി​ന് ശേ​ഷം സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കാ​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.ആ​ലു​വ എ​സ്എ​ൻ​ഡി​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ആണ് ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​താ​യ​ത്. ചാ​യ കു​ടി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് പു​റ​ത്തേ​ക്ക് പോ​യ കു​ട്ടി പി​ന്നീ​ട് തി​രി​കെ വ​ന്നി​ല്ല. ഇ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.സംഭവത്തിൽ കേസെടുത്ത പോലീസ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടേ​യും മൊ​ഴി ശേ​ഖ​രി​ച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!