ലഹരിക്കെതിരേയുള്ള പോരാട്ടത്തിനു കരുത്തു പകരുന്ന ബജറ്റ്: ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്

കോട്ടയം: സമസ്ത ജനവിഭാഗങ്ങളുടെയും ഉന്നമനം ഉറപ്പുവരുത്തുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്തിന്റേതെന്ന് പ്രസിഡന്റ് ഹേമലത പ്രേംസാഗർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന 2025-26 വർഷത്തേയ്ക്കുള്ള ബജറ്റ് അവതരണയോഗത്തിൽ ആമുഖപ്രസംഗം നടത്തുകയായിരുന്നു അവർ.
ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് കരുത്ത് പകരുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത്. മാലിന്യമുക്ത നവകേരള നിർമ്മിതി ഉൾപ്പെടെ ജില്ലയുടെ വികസന ക്ഷേമപ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കാണ് ജില്ലാ പഞ്ചായത്ത് നിർവഹിക്കുന്നതെന്നും അവർ പറഞ്ഞു. ബജറ്റ് യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആർ. അനുപമ, അംഗങ്ങളായ കെ.വി. ബിന്ദു, നിർമ്മലാ ജിമ്മി, രാധാ വി.നായർ, പി.എസ്. പുഷ്പമണി, ടി.എൻ. ഗിരീഷ് കുമാർ, ശുഭേഷ് സുധാകരൻ,രാജേഷ് വാളിപ്ലാക്കൽ, ഷോൺ ജോർജ്ജ്, റെജി എം. ഫിലിപ്പോസ്, നിബു ജോൺ, സുധ കുര്യൻ, പി.കെ. വൈശാഖ്, ടി.എസ്. ശരത്, ഡോ.റോസമ്മ സോണി, ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു.

ഫോട്ടോക്യാപ്ഷൻ: ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന 2025-26 വർഷത്തേയ്ക്കുള്ള ബജറ്റ് അവതരണയോഗത്തിൽ പ്രസിഡന്റ് ഹേമലത പ്രേംസാഗർ ആമുഖപ്രസംഗം നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!