‘മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന്്’ മനസ്സിലാക്കുകയും അതുറക്കെപ്പറഞ്ഞ് സഹപ്രവര്‍ത്തകന്റെ ജീവനെ രക്ഷിക്കാനായി വന്യമൃഗത്തെ സ്വയംസംരക്ഷണത്തിന്റെ പേരില്‍ വെടിവച്ചുകൊന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചു. മനുഷ്യജീവന്‍, അത് വനപാലകരുടെ ആയാലും ഉദ്യോഗസ്ഥരുടെ ആയാലും പൊതുപ്രവര്‍ത്തകരുടെ ആയാലും കര്‍ഷകരുടെ ആയാലും വിലപ്പെട്ടതാണെന്ന തിരിച്ചറിവോടുകൂടി വിവേകപൂര്‍വം പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് യോഗം പറഞ്ഞു. 27ന് നടക്കുന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലിയോടനുബന്ധിച്ചുള്ള ആലോചനായോഗത്തിലാണ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചത്.
ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്ക് സമ്മേളനം
പാറത്തോട്: ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്ക് സമ്മേളനം ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.45ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും. വെളിച്ചിയാനി കാര്‍ഷിക താലൂക്ക് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശ്ശേരിയുടെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍ ഉദ്ഘാടനം ചെയ്യും. വെളിച്ചിയാനി കാര്‍ഷിക താലൂക്ക് രക്ഷാധികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി അനുഗ്രഹപ്രഭാഷണം നടത്തും. വെളിച്ചിയാനി കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ജോയിന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, താലൂക്ക് സെക്രട്ടറി വക്കച്ചന്‍ അട്ടാറമാക്കല്‍, ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, പൊടിമറ്റം ഗ്രാമസമിതി പ്രസിഡന്റ് ജോര്‍ജുകുട്ടി വെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. വെളിച്ചിയാനി താലൂക്കിനു കീഴിലുള്ള ഒമ്പതു ഗ്രാമസമിതികളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരുംവര്‍ഷത്തെ കര്‍മപദ്ധതികളും യോഗത്തില്‍ അവതരിപ്പിക്കും.