പ്രതിരോധ പെൻഷൻകാർക്കായി കാസർകോട് സ്പർഷ് സേവന കേന്ദ്രം തുറന്നു

കേരളത്തിലെ പതിനൊന്നാമത് സ്പർഷ് സേവന കേന്ദ്രം (SSC) കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ഇന്ന് പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ശ്രീ ടി.ജയശീലൻ, IDAS ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തുറക്കുന്ന പതിനൊന്നാമത് സേവന കേന്ദ്രമാണ് ഇതെന്ന് ശ്രീ ടി.ജയശീലൻ പറഞ്ഞു. 12 -ാമത് സ്പർഷ് സേവന കേന്ദ്രം അടുത്ത മാസം കോഴിക്കോട്ട് തുറക്കും. ഇടുക്കി, മലപ്പുറം ജില്ലകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്, ഈ ജില്ലകളിലും സേവന കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായും അതുവഴി കേരളത്തിലെ എല്ലാ ജില്ലകളിലും സ്പർഷ് കേന്ദ്രത്തിൻ്റെ സേവനങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട്ടുള്ള സ്പർഷ് സേവന കേന്ദ്രം കാസർകോട് ജില്ലയിലെ ഏകദേശം 4000 പ്രതിരോധ പെൻഷൻകാർക്കും, കുടുംബ പെൻഷൻകാർക്കും സേവനം നൽകും. കൂടാതെ കാഞ്ഞങ്ങാടിൻ്റെ സമീപ പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും. പ്രതിരോധ പെൻഷൻ വിതരണത്തിനായി അവതരിപ്പിച്ച വെബ് അധിഷ്ഠിത പെൻഷൻ വിതരണ മൊഡ്യൂളാണ് സ്പർഷ്. ഇന്ത്യയിലുടനീളമുള്ള 32 ലക്ഷം പ്രതിരോധ പെൻഷൻകാരിൽ/ കുടുംബ പെൻഷൻകാരിൽ ഏകദേശം 90% പേർ ഇതിനകം സ്പർഷിലേക്ക് കുടിയേറിക്കഴിഞ്ഞു, ബാക്കിയുള്ള പെൻഷൻകാർ ഘട്ടം ഘട്ടമായി സ്പർശിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടുന്നതാണ്. എല്ലാ സ്പർഷ് സേവനങ്ങളും, അതായത് വാർഷിക തിരിച്ചറിയൽ, പാൻ, ആധാർ, മൊബൈൽ നമ്പറുകളുടെ അപ്‌ഡേറ്റ്, പ്രൊഫൈൽ അപ്‌ഡേറ്റ്, കുടുംബ പെൻഷൻ ആരംഭിക്കൽ, പ്രതിരോധ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും, പരാതികൾക്കും പെൻഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും, പരാതികൾക്കും സ്പർഷ് സേവന കേന്ദ്രം പരിഹാരം
നൽകും. അസിസ്റ്റൻ്റ് കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ്, ശ്രീ.ആർ.നാരായണ പ്രസാദ്, IDAS കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിലെ ഉദ്യോഗസ്ഥർ, കാസർകോട് ജില്ലയിലെ കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ഭാരവാഹികൾ, പ്രതിരോധ പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!